
അരിസോണ: യു.എസിലെ അരിസോണയിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു. നിവേശ് മുക്ക, ഗൗതം പാർസി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അരിസോണയിലെ പിയോരിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇരുവരും അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്സിറ്റിൽ കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർത്ഥികളാണ്. മൃതദേഹം ഇന്ത്യയിലെത്തിക്കുന്ന നടപടികൾക്കായി കുടുംബാംഗങ്ങൾ കേന്ദ്രസർക്കാരിന്റെ സഹായം തേടി. സുഹൃത്തുക്കളുമായി യൂണിവേഴ്സിറ്റിയിൽ നിന്ന് തിരികെ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസ്ഥലത്തു വെച്ചുതന്നെ നിവേശും ഗൗതവും മരിച്ചു. രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർ പരിക്കേറ്റ് ചികിത്സയിലാണ്.