vishnu

തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തുവെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ച് നടൻ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ. കഴിഞ്ഞ ദിവസമാണ് അക്കൗണ്ട് ഹാക്ക് ആയതെന്നും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും പേജ് റിക്കവറി ചെയ്യാനുള്ള കാര്യങ്ങൾ നടക്കുകയാണെന്നും വിഷ്‌ണു വീഡിയോയിലൂടെ പറഞ്ഞു. നിലവിൽ തന്റെ ഫേസ്‌ബുക്ക് പേജിൽ വരുന്ന ചിത്രങ്ങൾക്കോ വീഡിയോകൾക്കോ താൻ ഉത്തരവാദിയല്ലെന്നും നടൻ പറയുന്നുണ്ട്.

'ഹലോ ഗായ്‌സ്, അങ്ങനെ എന്റെ ഫേസ്‌ബുക്ക് പേജും ഹാക്ക്‌ഡ് ആയിരിക്കുകയാണ്. വിഷ്‌ണു ഉണ്ണികൃഷ്‌ണൻ എന്ന പേജ് ആരോ ഹാക്ക് ചെയ്‌തു. അതെന്നെ അറിയിക്കാനായി ഒരുപാട് സുഹൃത്തുക്കൾ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്‌തിരുന്നു. ഇന്നലെ തന്നെ പരാതി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പേജ് റിക്കവറി ചെയ്യാനുള്ള പ്രോസസ് നടക്കുകയാണ്. ഇപ്പോൾ എന്റെ പേജിൽ വരുന്ന ഫോട്ടോകൾക്കോ വീഡിയോകൾക്കോ ഞാൻ ഉത്തരവാദിയല്ല. അതുകൊണ്ട് ആ വീഡിയോയുടെ ലിങ്ക് ചോദിച്ച് ആരും എന്നെ ദയവ് ചെയ്‌ത് വിളിക്കരുത്. അത് ഞാനല്ല, ഹാക്ക് ചെയ്‌തവരാണ് അതൊക്കെ പോസ്റ്റ് ചെയ്യുന്നത്. താങ്ക്യൂ', എന്നാണ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വിഷ്‌ണു പറഞ്ഞത്.

View this post on Instagram

A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair)

നിരവധി കമന്റുകളാണ് ഈ വീഡിയോയ്‌ക്ക് താഴെ വന്നിട്ടുള്ളത്. 'എന്റെ ഫേസ്‌ബുക്ക് ഇങ്ങനെയല്ലടാ', 'അവന്മാർ കടം ചോദിക്കാതിരുന്നാൽ മതിയായിരുന്നു', 'എന്ത് ചിരിയാണ്. ഇത്ര സന്തോഷമോ' തുടങ്ങിയവയാണ് കമന്റുകൾ.