dd

കൊട്ടാരക്കര: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പനയ്ക്കൽ കാവ് മഹേശ്വര ക്ഷേത്രത്തിൽ വഞ്ചി കുത്തിത്തുറന്നു പണം അപഹരിച്ചു.
കഴിഞ്ഞ ദിവസം രാവിലെ നിർമ്മാല്യ ദർശനത്തിന് നട തുറക്കാൻ എത്തിപ്പോൾ രണ്ടു വഞ്ചിയുടെ പൂട്ട് പൊളിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. തിടപള്ളിയിയുടെ പൂട്ട് പൊളിച്ച് അകത്തു കടന്നാണ് ഉള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടു വഞ്ചികൾ പുറത്തു കൊണ്ടു വന്ന് പണം അപഹരിച്ചത്. പതിനായിരം രൂപയോളം മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. വിരലടയാള വിദഗ്ദർ, ഡോഗ് സ്‌കാഡ് എന്നിവരുടെ പോലീസ് സംഘം വിദഗ്ദ പരിശോധന നടത്തി.