
തിരുവനന്തപുരം: കാപ്പാ ഉത്തരവ് നിലവിലിരിക്കേ യാത്രക്കാരനെ വഴിയിൽ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വട്ടപ്പാറ ആംബിവാലി റസിഡൻസിൽ മുത്തുഹൗസിൽ അരുൺകുമാറിനെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴഞ്ഞ 18ന് പള്ളിമുക്ക് കിഴക്കേ മക്കോല മാഞ്ഞാൻ കോളനിയിലേക്കുള്ള റോഡിൽ വച്ചായിരുന്നു സംഭവം. കിഴക്കേമക്കോല ലതാനഗർ ഹരിശ്രീ വീട്ടിൽ ഹരി നാരായണനെയാണ് വഴിയിൽ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തിയത്. ഇയാളെ ആക്രമിക്കാൻ ശ്രമിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.