heat

കുഴൽമന്ദം: കുത്തനൂരിൽ സൂര്യാതപമേറ്റ് വൃദ്ധൻ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസൻ(65) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് വീടിന് സമീപം ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപത്ത് വെയിലത്ത് കിടക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സൂര്യാതപമേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുഴൽമന്ദം പൊലീസ് ഇൻക്വസ്റ്റ് നടത്തി. തിരുവില്ല്വാമല ഐവർമഠത്തിൽ സംസ്‌കരിച്ചു. പരേതനായ രാമകൃഷ്ണന്റെയും കാർത്യായനിയുടെയും മകനായ ഹരിദാസൻ അവിവാഹിതനാണ്.