
ലക്‌നൗ: യു.പിയിലെ മീററ്റിൽ ബി.ജെ.പി സ്ഥാനാർഥി അരുൺ ഗോവിലിന്റെ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയിൽ പങ്കെടുത്ത പ്രവർത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാർക്കുമാണ് പണം നഷ്ടമായത്. ഇതേത്തുടർന്ന ഇവർ പൊലീസിൽ പരാതി നൽകി. 'രാമായണം" സീരിയലിൽ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാർത്ഥി അരുൺ ഗോവിൽ. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു റാലി നടത്തിയത്.