
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ വീണ്ടും നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കി.
ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എംഎം വര്‍ഗീസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത് ആറാം തവണയാണ് എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിക്കുന്നത്. നേരത്തെ ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
തിരഞ്ഞെടുപ്പ് തിരക്കിലാണെന്നും എത്താന്‍ കഴിയില്ലെന്നും എം.എം. വര്‍ഗീസ് ഇഡിക്ക് മറുപടി നല്‍കുകയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം എപ്പോള്‍ വേണമെങ്കിലും വരാമെന്നും മറുപടിയില്‍ അദ്ദേഹം പറയുന്നു.