o

സംവിധായകൻ ജോഷിയുടെ വീട്ടിൽനിന്ന് 1.20 കോടിയുടെ ആഭരണങ്ങൾ കവർന്ന മോഷ്ടാവ് മുഹമ്മദ് ഇർഫാൻ പനമ്പിള്ളിനഗറിലെ മൂന്നു വീടുകളിൽ കൂടി കവർച്ചയ്ക്ക് ശ്രമിച്ചിരുന്നു. വാതിലും ജനലും തകർക്കാൻ കഴിയാത്തതിനാലാണ് മൂന്നു വീടുകളും ഉപേക്ഷിച്ച് ജോഷിയുടെ വീട്ടിൽ എത്തിയതെന്നാണ് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്