deepak-parambol

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂരിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഈ മാസം ആദ്യത്തോടെ തന്നെ ഇരുവരും വിവാഹിതരാകാൻ പോകുന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

View this post on Instagram

A post shared by Siju Wilson (@siju_wilson)

2010ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ദീപക് വെളളിത്തിരയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലും ദീപക് പ്രധാന വേഷത്തിലെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തീയേറ്ററുകളിലെത്തിയ വിജയചിത്രമായ മഞ്ഞുമ്മൽ ബോയ്സിൽ താരത്തിന്റെ പ്രകടനവും എടുത്തുപറയേണ്ടതായിരുന്നു. ഈ മാസം 11ന് റിലീസ് ചെയ്ത് 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലാണ് ദീപക് അവസാനമായി അഭിനയിച്ചത്.

2018ൽ പുറത്തിറങ്ങിയ ഫഹദ്ഫാസിൽ ചിത്രമായ ഞാൻ പ്രകാശനിലൂടെയാണ് അപർണ ദാസ് അഭിനയരംഗത്തെത്തുന്നത്. 'മനോഹരം' എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോഹരത്തിൽ അപർണയ്ക്കൊപ്പം ദീപകും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയ് നായകനായ 'ബീസ്റ്റ്' എന്ന ചിത്രത്തിലൂടെ അപർണ തമിഴകത്തും അരങ്ങേറ്റം കുറിച്ചു. തുടർന്ന് 'ഡാഡ' എന്ന ചിത്രത്തിലും താരം അഭിനയിച്ചു. 'ആദികേശവ' എന്ന ചിത്രത്തിലൂടെ അപർണ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. 'സീക്രട്ട് ഹോം' എന്ന മലയാള ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.