agriculture

എവിടെ നട്ടാലും നല്ല വിളവ് കിട്ടും. കുറച്ച് വെള്ളം മാത്രം കൊടുത്താൽ മതി. ചാണകപ്പൊടിയോ ചാരമോ രാസവളമോ ഇട്ടാൽ ചാകര കൊയ്ത്തായിരിക്കും. മാലി മുളകാണ് കർഷകരുടെ കൺകണ്ട ദൈവം. കേരളത്തിൽ എല്ലായിടത്തും വളരുമെങ്കിലും ഇടുക്കിയിലാണ് കൂടുതൽ കൃഷിചെയ്യുന്നത്. ഏറെ ആവശ്യക്കാരുള്ള ഈ മുളകിന്റെ വില ഇപ്പോൾ കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്. ഇത്രയൊക്കെ നൽകാൻ തയ്യാറായി ആൾക്കാർ ക്യൂ നിൽക്കുകയാണെങ്കിലും ആവശ്യത്തിന് കിട്ടാനില്ല. ട് കനത്തതും വെള്ളം കിട്ടാനില്ലാത്തതുമാണ് മാലി മുളക് കൃഷി കുറയാൻ കാരണം. ഇപ്പോഴത്തെ വില കിട്ടില്ലെങ്കിലും വിദേശങ്ങളിൽ ഉൾപ്പടെ ഓഫറുള്ളതിനാൽ മോശമല്ലാത്ത വിലതന്നെ എപ്പോഴും ലഭിക്കും.

രുചിയും മണവും തന്നെയാണ് മാലി മുളകിനെ മറ്റുള്ള മുളകിനങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നത്. ശരാശരി വലിപ്പമുള്ള ഒരു ചെടിയിൽ നിന്ന് ഒരുവർഷം കുറഞ്ഞത് അഞ്ചുകിലോവരെ മുളക് ലഭിക്കും. നന്നായി പരിപാലിക്കുകയാണെങ്കിൽ ചെടിനട്ട് ഒന്നരമാസം കഴിയുമ്പോൾ തന്നെ വിളവ് കിട്ടിത്തുടങ്ങും. വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുകയാണെങ്കിൽ ഒരിക്കലും നഷ്ടമുണ്ടാകില്ല എന്നുമാത്രമല്ല നല്ല ലാഭവും പ്രതീക്ഷിക്കാം. പഴുത്ത മുളകിൽ നിന്ന് വിത്തെടുത്ത് പാകി വീണ്ടും കൃഷിയിറക്കാമെന്നതിനാൽ തൈകൾ വാങ്ങുന്ന ചെലവുമില്ല.

സാധാരൻ മുളകിനേക്കാൾ വലിപ്പവും മണവും സ്വാദും മാത്രമല്ല എരിവും കൂടുതലാണ്. രണ്ടര ഇഞ്ച് വരെ വലിപ്പം ഉയാവും. തൊലി ചുളിഞ്ഞിരിക്കും. എരിവ് കൂടുതലായതിനാൽ കുറച്ച് മതി. കാറ്ററിംഗുകാർക്ക് പ്രയോജനപ്രദം. തെക്കേ അമേരിക്കൻ ജനുസിൽപെട്ടതാണ് (കാപ്സിക്കം ചൈനാൻസി) മാലി മുളക്. ഇതേ ഇനത്തിൽപെട്ട 'വെള്ളായണി തേജസ്' കാർഷിക സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്.