ഭൂരിഭാഗം പേരും ദിവസത്തിൽ ഒരു നേരമെങ്കിലും വീടുകളിൽ വിളക്ക് തെളിയിക്കാറുണ്ട്. വീട്ടിൽ പോസിറ്റീവ് ഊർജം നിറയുന്നതിന് വേണ്ടിയാണ് സാധാരണ വിളക്ക് കത്തിക്കുന്നത്. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിപരീത ഫലമായിരിക്കും ലഭിക്കുക. ഇങ്ങനെയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
സന്ധ്യാ നേരത്ത് വിളക്ക് തെളിക്കുന്നത് വളരെ നല്ലതാണ്. വീട്ടിൽ ചൈതന്യം നിറയ്ക്കാൻ ഇത് സഹായിക്കുന്നു.
ഒരു തിരിയിട്ട് വിളക്ക് കൊളുത്തരുത്. രണ്ട് ദിശയിലേക്ക് തിരിയിട്ട് വിളക്ക് കൊളുത്തിയാൽ ധനവും ഐശ്വര്യവും നിങ്ങളെ തേടിയെത്തും.
കിഴക്കോട്ടും പടിഞ്ഞാറോട്ടും വേണം തിരിയിടാൻ. വിശേഷ ദിവസങ്ങളിൽ അഞ്ച് തിരിയിട്ട് വിളക്ക് കൊളുത്തുന്നതും ഉത്തമമാണ്.
വീട്ടിൽ തയ്യാറാക്കിയ നെയ്യ് ഉപയോഗിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കും.
വിളക്ക് കൊളുത്തുന്നതിന് മുമ്പ് വീടും പരിസരവും വൃത്തിയാക്കുക.
എണ്ണയിലേക്ക് തിരി പിന്നിലേക്ക് വലിച്ച് വേണം കെടുത്താൻ. അല്ലാതെ വെള്ളമോ പൂവോ ഉപയോഗിച്ച് അണയ്ക്കാൻ പാടില്ല.
ഒരിക്കൽ ഉപയോഗിച്ച എണ്ണയും തിരിയും വീണ്ടും ഉപയോഗിക്കരുത്. ഇത് പൂജാമുറിയിൽ നിന്നും മാറ്റണം. ഈ തിരി ആരും ചവിട്ടാത്ത സ്ഥലത്ത് വേണം ഉപേക്ഷിക്കാൻ. വെള്ളത്തിൽ ഒഴുക്കുന്നതും നല്ലതാണ്.