
പ്രായഭാദമന്യേ ഇന്ന് എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണ് നര. എളുപ്പത്തിന്റെ പേരിൽ ഇതിന് പരിഹാരമായി കെമിക്കൽ ഡൈകൾ ഉപയോഗിച്ച് കഴിഞ്ഞാൽ വലിയ രീതിയിലുള്ള പാർശ്വഫലങ്ങളാവും നിങ്ങൾക്ക് അനുഭവിക്കേണ്ടി വരിക. അതിനാൽ വീട്ടിൽ തന്നെ എഴുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഹെയർ ഡൈകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് മുടിക്ക് കറുപ്പ് നിറം നൽകുക മാത്രമല്ല, വളർച്ച കൂട്ടാനും സഹായിക്കുന്നു. ഇങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
ഉണങ്ങിയ ചിരട്ട - 5 എണ്ണം
കർപ്പൂരം - ആവശ്യത്തിന്
വെള്ളം - 1 കപ്പ്
തേയിലപ്പൊടി - 2 ടേബിൾസ്‌പൂൺ
നീലയമരിപ്പൊടി - 3 ടേബിൾസ്‌പൂൺ
നെല്ലിക്കപ്പൊടി - 1 ടേബിൾസ്‌പൂൺ
മൈലാഞ്ചിപ്പൊടി - 1 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ചിരട്ട കർപ്പൂരം ഉപയോഗിച്ച് കത്തിച്ച് നന്നായി കരിച്ച്, തണുക്കുമ്പോൾ അരച്ച് അരിച്ചെടുക്കുക. ശേഷം, ഈ ചിരട്ടക്കരി ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മാറ്റണം. അതിലേക്ക് നീലയമരിപ്പൊടി, നെല്ലിക്കപ്പൊടി, മൈലാഞ്ചിപ്പൊടി എന്നിവ നന്നായി യോജിപ്പിക്കണം. ഇതിലേക്ക് ആവശ്യത്തിന് തേയിലവെള്ളം കുറുക്കിയെടുത്തത് കൂടി ചേർത്ത് ഡൈയുടെ പരുവത്തിലാക്കുക. ഇതിലേക്ക് അവസാനം ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. 24 മണിക്കൂർ അടച്ച് വച്ചശേഷം വേണം ഉപയോഗിക്കാൻ
ഉപയോഗിക്കേണ്ട വിധം
എണ്ണമയമില്ലാത്ത മുടിയിലേക്ക് വേണം ഈ ഡൈ പുരട്ടിക്കൊടുക്കാൻ. ഒരു മണിക്കൂർ തലയിൽ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല.