s

തിരുവനന്തപുരം: യാത്രക്കാരനെ ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടികൊണ്ടുപോയി മർദ്ദിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. വയനാട് വാച്ചേരിയിൽ അഞ്ചാം പീഠികയിൽകുറി വീട്ടിൽ ഷാനിജ് (31), അതിയന്നൂർ കോട്ടുകാൽ തോപ്പുമുട്ടം ഇലഞ്ഞിക്കുളം പുത്തൻ വീട്ടിൽ പ്രിയങ്ക (31), മുട്ടത്തറ പൂന്തുറ എഫ്.സി.ഐ ഗോഡൗണിനുസമീപം കൊച്ചുതോപ്പിൽ മുള്ളുവിള പുരയിടത്തിൽ അരുൺ (31) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഇക്കഴിഞ്ഞ 22 ന് രാത്രിയിലാണ് സംഭവം.
നെടുമങ്ങാട് ആനാട് അംബികഭവനിൽ രഹിൻലാൽ എന്നയാളെയാണ് മർദ്ദിച്ച് കൈയിലുണ്ടായിരുന്ന 7500 രൂപ പ്രതികൾ പിടിച്ചു പറിച്ചത്.