apply-now

തിരുവനന്തപുരം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു.

പത്താംക്ലാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന നാല് ഒരു വർഷ കോഴ്സുകളുണ്ട്. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (യോഗ്യത പത്താംക്ലാസ് ), ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (യോഗ്യത പ്ലസ്ടു), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (ഒരു വർഷം, യോഗ്യത ഏതെങ്കിലും ഡിഗ്രി), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (യോഗ്യത ടി.ടി.സി. / പി.പി.ടി.ടി.സി.) എന്നിവയാണ് കോഴ്സുകൾ. ഇന്ദ്രിയ വികാസത്തിനും ബുദ്ധിവികാസത്തിനും പ്രാധാന്യം നൽകുന്ന ശാസ്ത്രീയ ശിശുവിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യവുമുണ്ട്. സൂം വഴി ക്ലാസ്സിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ: 09846808283. https://ncdconline.org