vishal-

ഇക്കഴിഞ്ഞ തമിഴ്‌നാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നടൻ വിശാൽ സെെക്കിളിൽ എത്തിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ നടൻ വിജയ് വോട്ട് ചെയ്യുന്നതിന് സെക്കിളിലായിരുന്നു വന്നത്. അന്ന് ഇന്ധനവിലയ്‌ക്കെതിരെയുള്ള താരത്തിന്റെ പ്രതിഷേധം എന്ന നിലയിലാണ് സെെക്കിൾ യാത്രയെ വിലയിരുത്തിയിരുന്നത്.

വിജയ്‌യെ അനുകരിച്ചാണ് വിശാൽ ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സെെക്കിളിൽ എത്തിയതെന്ന് പലരും പറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് വിശാൽ. താൻ വിജയ്‌യെ അനുകരിച്ചതല്ലെന്നും വാഹനം ഇല്ലാത്തത് കൊണ്ടാണ് സെെക്കിളിൽ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

'വിജയ് സെെക്കിൾ പോയത് ഞാൻ കണ്ടു. പക്ഷേ ഞാൻ അവരെ അനുകരിച്ചതല്ല. സത്യമായിട്ടും എന്റെ കെെയിൽ വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വണ്ടിയും ഞാൻ വിറ്റു. ഇപ്പോഴാത്തെ റോഡുകളുടെ അവസ്ഥ വച്ച് വർഷത്തിൽ മൂന്ന് തവണ സസ്‌പെൻഷൻ മാറ്റണം. അതിന് എന്റെ കെെയിൽ പണം ഇല്ല. അതുകൊണ്ടാണ് ഞാൻ സെെക്കിൾ ഉപയോഗിച്ച് തുടങ്ങിയത്. സെെക്കിളിൽ ആണെഹ്കിൽ ഈ ട്രാഫിക്കിനിടെയിലൂടെ വേഗം പോകാം. 84 കിലോമീറ്ററോളം ഞാൻ സെെക്കിൾ ചവിട്ടി പോയിട്ടുണ്ട്',​ വിശാൽ പറഞ്ഞു.

View this post on Instagram

A post shared by Tamilnadu Political News (@tamilnadu_political_news)