അടൂർ: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. മണക്കാല ചിറ്റാണിമുക്ക് അജിൻ ഭവനിൽ ജെ.അജിൻ(28)നെതിരെയാണ് നടപടി. 22 മുതൽ ഒരു വർഷത്തേക്ക് പത്തനംതിട്ട,കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് നിർദ്ദേശം . അടൂർ ഡിവൈ.എസ്.പി ആർ. ജയരാജിന്റെ നിർദ്ദേശാനുസരണം അടൂർ പൊലീസ് ഇൻസ്‌പെക്ടർ ആർ.രാജീവാണ് കാപ്പാ നടപടികൾ സ്വീകരിച്ചത്.