s

ലക്നൗ: റോബർട്ട് വാദ്രയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അമേഠി കോൺഗ്രസ് ഓഫീസിനു മുന്നിൽ പോസ്റ്ററുകൾ. ഗൌരിഗഞ്ചിലെ കോൺഗ്രസ് ഓഫീസിനു മുമ്പിലാണ് വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ വാദ്രയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി നേരത്തെ വാദ്ര വ്യക്തമാക്കിയിരുന്നു. ഗാന്ധി കുടുംബത്തിൽ നിന്ന് ബിസിനസ് നടത്തുന്നതിനെക്കാൾ എളുപ്പം രാഷ്ട്രീയത്തിൽ ഇറങ്ങുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാദ്ര‌യുടെ ആവശ്യത്തെ കോൺഗ്രസ് അന്നേ തള്ളിയതാണ്. അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രാഹുലിനേയോ പ്രിയങ്കയേയോ മത്സരിപ്പിക്കാനാണ് നീക്കം. അതിനിടെയാണ് വാദ്രയെ മത്സരിപ്പിക്കണമെന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.