
കോൺഗ്രസിനെ ഇന്ത്യൻ ജനത പൂർണമായും കൈവിടും; ഇടതുമത്സരം നിലനില്പിനു വേണ്ടി
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഹാട്രിക്ക് വിജയം നേടുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന കാാര്യത്തിൽ പ്രതിപക്ഷത്തിനു പോലും സംശയമില്ല. മോദി സർക്കാർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രോഗ്രസ് കാർഡുമായാണ് വോട്ടർമാരെ നേരിടുന്നത്. പത്തു വർഷമായി മോദി സർക്കാർ നടപ്പിലാക്കിയ വികസന- ജനക്ഷേമ നയങ്ങളാണ് ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നത്. നിഷ്പ്രഭരായ എതിരാളികൾക്ക് മുന്നോട്ടുവയ്ക്കാൻ ഒരു നയമോ നിലപാടോ നേതാവോ ഇല്ലെന്നതാണ് യാഥാർത്ഥ്യം. രാജ്യമെങ്ങും മോദി തരംഗം അലയടിക്കുകയാണ്. കേരളവും അതിൽ നിന്ന് മാറിനിൽക്കുന്നില്ല.
കേരളത്തിലും നരേന്ദ്രമോദിയുടെ സദ്ഭരണത്തിനുള്ള ജനപിന്തുണ വർദ്ധിക്കുകയാണ്. പത്തു വർഷം കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയ ഭാരതത്തെ മൂന്നാം സ്ഥാനത്തെത്തിക്കാനുള്ള പ്രയത്നത്തിലാണ് നമ്മുടെ പ്രധാനമന്ത്രി. എന്നാൽ മോദിയെ എങ്ങനെയെങ്കിലും ഭരണത്തിൽ നിന്ന് താഴെയിറക്കുക എന്നതു മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അഴിമതിക്കാരും കുടുംബാധിപത്യ പാർട്ടിക്കാരും സ്വന്തം നിലനിൽപ്പിനു വേണ്ടി മോദിക്കെതിരെ ഒന്നിച്ചു നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. 60 വർഷം രാജ്യത്തെ ഭരിച്ച് മുടിപ്പിച്ച കോൺഗ്രസിനെ ഇന്ത്യൻ ജനത പൂർണമായും കൈയൊഴിയുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തമായ ഇടതു പാർട്ടികൾ നിലനിൽപ്പിനു വേണ്ടിയാണ് മത്സരിക്കുന്നത്. കേരളത്തിനു പുറത്ത് ഒരൊറ്റ മുന്നണിയായി മത്സരിക്കുന്ന കോൺഗ്രസും സി.പി.എമ്മും ഇവിടെ പരസ്പരം മത്സരിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. കഴിഞ്ഞ എട്ടുവർഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാർ എല്ലാ അർത്ഥത്തിലും കേരളത്തെ തകർത്തുകഴിഞ്ഞു. വിലക്കയറ്റം, ക്ഷേമ പെൻഷൻ മുടക്കം, അഴിമതി, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷയിലെ വിഴ്ച തുടങ്ങി പൂർണമായും പരാജയപ്പെട്ട ഇടതുപക്ഷത്തിന് ജനങ്ങളെ അഭിസംബോധന ചെയ്യാൻ പോലും സാധിക്കുന്നില്ല. അഴിമതിയുടെ കാര്യത്തിൽ സർക്കാരിനോട് മത്സരിക്കുന്ന പ്രതിപക്ഷത്തിന്റെ അവസ്ഥയും ഇതുതന്നെ. ഇവിടെയാണ് മോദിയുടെ ഗ്യാരന്റി ജനങ്ങൾ ഏറ്റെടുക്കുന്നത്. മോദി സർക്കാരിന്റെ ഏതെങ്കിലും പദ്ധതികളിൽ അംഗമാകാത്ത ആരുംതന്നെ ഈ രാജ്യത്തില്ല. അടിസ്ഥാന വികസന മേഖലയിൽ മോദി സർക്കാർ ചെയ്യുന്ന കാര്യങ്ങൾ തുടരണമെന്ന് ജനം ആഗ്രഹിക്കുന്നു.
മോദി സർക്കാരിന് വോട്ടു ചെയ്യാൻ നിരവധി കാരണങ്ങളുണ്ട്. ബി.ജെ.പി സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ ക്ഷേമ പ്രവർത്തനങ്ങളും വികസന പദ്ധതികളും തന്നെയാണ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനുള്ളത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം വികസന വിപ്ലവം നടന്നത് നരേന്ദ്രമോദി ഭരിച്ച കഴിഞ്ഞ പത്തു വർഷങ്ങളിലാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ, വിദ്യാഭ്യാസ രംഗത്ത്, തൊഴിൽ രംഗത്ത്, ശാസ്ത്ര സാങ്കേതിക മേഖലയിൽ, കാർഷിക രംഗത്ത് തുടങ്ങി എല്ലായിടങ്ങളിലും സമഗ്ര വികസനമുണ്ടായി. രാജ്യസുരക്ഷയിലും വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിലും വലിയ മാറ്റമാണ് കഴിഞ്ഞ പത്തുവർഷക്കാലം ഉണ്ടായത്. എങ്കിലും നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിനായി വോട്ടു ചെയ്യണമെന്ന ഉറച്ച തീരുമാനത്തിലെത്താൻ പ്രധാനപ്പെട്ട പത്ത് കാരണങ്ങളുണ്ട്.
അന്തസ്സായി ജീവിക്കാൻ വോട്ട് മോദിക്ക്
സുരക്ഷിതരായി ജീവിക്കാൻ വോട്ട് മോദിക്ക്
സ്ത്രീശാക്തീകരണത്തിന് വോട്ട് മോദിക്ക്
കർഷക ക്ഷേമം ഉറപ്പാക്കിയതിന് വോട്ട് മോദിക്ക്
വീടുകളിൽ ശുദ്ധജലമെത്തിച്ചതിന് വോട്ട് നരേന്ദ്രമോദിക്ക്
പട്ടിണി അകറ്റിയതിന് വോട്ട് മോദിക്ക്
വഴിയോര കച്ചവടക്കാരെ മറക്കാതിരുന്നതിന് വോട്ട് മോദിക്ക്
ആത്മനിർഭരതയ്ക്കായി ഓരോ വോട്ടും മോദിക്ക്
അഴിമതിരഹിത ഭാരതത്തിന് ഒരു വോട്ട് മോദിക്ക്
ചാന്ദ്രദൗത്യത്തിലൂടെ അന്തസ്സുയർത്തിയതിന് വോട്ട് മോദിക്ക്