
1.ഈ സീസണിൽ കളിച്ച എട്ടു മത്സരങ്ങളിൽ ഏഴിലും തോറ്റുപോയ റോയൽ ചലഞ്ചേഴ്സ് ബെംഗളുരു ഇന്ന് ഒൻപതാം മത്സരത്തിനിറങ്ങുന്നു. സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. സൺറൈസേഴ്സിന്റെ തട്ടകമായ ഹൈദരാബാദിലാണ് മത്സരം.
2.രണ്ട് പോയിന്റ് മാത്രമായി പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്ന ആർ.സി.ബിക്ക് ഇനിയുള്ള എല്ലാ കളികളും ജയിച്ചാലും പ്ളേ ഓഫിലേക്ക് സ്ഥാനമുറപ്പിക്കുക പ്രയാസമാണ്.
3.അതേസമയം ഈ സീസണിലെ ഏറ്റവും ഉയർന്ന നാല് ടീം ടോട്ടലുകളിൽ മൂന്നിനും അവകാശികളായ സൺറൈസേഴ്സ് 10 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
4.ഈ സീസണിൽ ആർ.സി.ബിയും സൺറൈസേഴ്സും തമ്മിലുള്ള രണ്ടാമത്തെ മത്സരമാണിത്. ഏപ്രിൽ 15ന് നടന്ന ആദ്യ പോരാട്ടത്തിൽ 287/3 എന്ന ഐ.പി.എൽ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന സ്കോർ നേടി സൺറൈസേഴ്സ് റെക്കാഡ് സൃഷ്ടിച്ചിരുന്നു.
5.അന്ന് വാങ്ങിയ തല്ല് പലിശ സഹിതം തിരിച്ചുനൽകാനുള്ള ആർ.സി.ബിയുടെ അവസരമാണിന്ന്. എന്നാൽ അതിന് തക്ക പ്രഹരശേഷി ഇല്ലെന്നത് യാഥാർത്ഥ്യം. ഈ സീസണിൽ പഞ്ചാബ് കിംഗ്സിനെതിരെ മാത്രമാണ് ആർ.സി.ബിക്ക് ജയിക്കാനായത്.
6.വിരാട് കൊഹ്‌ലി, നായകൻ ഫാഫ് ഡുപ്ളെസി, വിൽ ജാക്സ്,രജത് പാട്ടീദാർ,ദിനേശ് കാർത്തിക് തുടങ്ങിയ പരിചയസമ്പന്നരായ ബാറ്റർമാരുണ്ടെങ്കിലും ബൗളിംഗ് നിര നിലവാരത്തിലേക്ക് ഉയരാത്തതാണ് ആർ.സി.ബിയുടെ പ്രശ്നം.
7.കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയോട് ഒരു റൺസിനായിരുന്നു ആർ.സി.ബിയുടെ തോൽവി. കൊൽക്കത്ത 222 റൺസ് നേടിയപ്പോൾ 221വരെയെത്താനേ ആർ.സി.ബിക്ക് കഴിഞ്ഞുള്ളൂ.
8. ഈ സീസണിൽ തുടർച്ചയായ ആറുമത്സരങ്ങളിലാണ് ആർ.സി.ബി തോൽവി വഴങ്ങിയത്. ഇത്രയധികം മത്സരങ്ങൾ തോറ്റ മറ്റൊരു ടീമുമില്ല.
9. സീസണിൽ കളിച്ച ഏഴു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് സൺറൈസേഴ്സ് തോറ്റത്. അഞ്ചുകളികളിൽ ജയിക്കാനായി. കഴിഞ്ഞ നാലുമത്സരങ്ങളിൽ തുടർച്ചയായി വിജയം നേടി.
ആർ.സി.ബി Vs സൺറൈസേഴ്സ്
7.30 pm മുതൽ
പോയിന്റ് നില
( ടീം,കളി,ജയം,തോൽവി ,പോയിന്റ് ക്രമത്തിൽ )
രാജസ്ഥാൻ 8-7-1-14
കൊൽക്കത്ത 7-5-2-10
ഹൈദരാബാദ് 7-5-2-10
ലക്നൗ 8-5-3-10
ചെന്നൈ 8-4-4-8
ഗുജറാത്ത് 8-4-4-8
മുംബയ് 8-3-5-6
ഡൽഹി 8-3-5-6
പഞ്ചാബ് 8-2-6-4
ബെംഗളുരു 8-1-7-2
(ഇന്നലത്തെ മത്സരത്തിന്റെ ഫലം വരും മുന്നേയുള്ള നില)