
ദിവസവും നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അതിൽ തന്നെ മൃഗങ്ങളുടെ രസകരമായ വീഡിയോയ്ക്കും ചിത്രങ്ങൾക്കും കാഴ്ചക്കാർ ഏറെയാണ്. അത്തരത്തിൽ ഒരു നായയുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വീഡിയോ ആദ്യം കാണുമ്പോൾ കുറച്ച് പേടി തോന്നുമെങ്കിലും അവസാനം നമ്മെ ചിരിക്കുന്നു.
ഫ്ലോറിഡയിലാണ് സംഭവം നടന്നത്. സമീപത്തെ ചെറു തടാകത്തിൽ നിന്ന് ഒരു ചീങ്കണ്ണി വീട്ടിന്റെ മുന്നിൽ എത്തുന്നു. എന്നാൽ ഗ്ലാസ് നിർമ്മിതമായ വാതിൽ അടഞ്ഞ് കിടന്നതിനാൽ ചീങ്കണ്ണി വീടിന്റെ ഉള്ളിലേക്ക് കയറാൻ കഴിഞ്ഞില്ല. ചീങ്കണ്ണി എന്ത് ചെയ്യുന്നുവെന്ന് മതിലിന് പുറകിൽ നിന്ന് വീട്ടമ്മ ഒളിഞ്ഞ് നോക്കുന്നതും വീഡിയോയിൽ കാണാം. പെട്ടെന്ന് വീട്ടിലെ വളർത്തുനായ അവിടേയ്ക്ക് വരുന്നു. അവിടെ നിന്ന് പോകാൻ പറഞ്ഞിട്ടും അത് കേൾക്കാതെ നായ ഓടി വാതിലിന്റെ അവിടെ നിന്ന് കുരയ്‌ക്കാൻ തുടങ്ങുന്നു.
നായയുടെ കുര കേട്ടത്തിന് പിന്നാലെ ചീങ്കണ്ണി ഭയന്ന് തിരിച്ച് തടാകത്തിലേക്ക് പോകുന്നത് വീഡിയോയിൽ കാണാം. നായയെ പിന്റോ എന്നാണ് വിളിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. 'പിന്റോ വളരെ നല്ല കാര്യമാണ് ചെയ്തത്' ' നായയെ കണ്ട് ചീങ്കണ്ണി പേടിച്ചു' ' ശരിക്കുള്ള ഹീറോ നായയാണ്' 'ചിരി സഹിക്കാൻ കഴിയുന്നില്ല' ഇങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്. 18 ദശലക്ഷം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.