arsenal

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ചെൽസിയെ തകർത്ത് ചെൽസി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി.

ആഴ്സനലിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ബെൻ വൈറ്റും കായ് ഹാവെർട്സും ഒരു ഗോൾ നേടിയ ലിയാൻഡ്രോ ട്രൊസാർഡുമാണ് ചെൽസിയുടെ ചങ്ക് തകർത്തുകളഞ്ഞത്. നാലാം മിനിട്ടിൽ ട്രൊസാഡിലൂടെയാണ് ആഴ്സനൽ സ്കോറിംഗ് തുടങ്ങിയത്. ആദ്യ പകുതിയിൽ ഈ ഗോളിന് ആതിഥേയർ ലീഡ് ചെയ്തു. 52-ാം മിനിട്ടിൽ ബെൻ വൈറ്റും 57-ാം മിനിട്ടിൽ ഹാവെർട്സും തങ്ങളുടെ ആദ്യ ഗോളുകൾ നേടി. 65-ാം മിനിട്ടിൽ ഹാവെർട്സും 70-ാം ബെൻ വൈറ്റും വീണ്ടും സ്കോർ ചെയ്ത് പട്ടിക പൂർത്തിയാക്കി.

34 മത്സരങ്ങളിൽ നിന്ന് 77പോയിന്റുമായാണ് ആഴ്സനൽ ഒന്നാം സ്ഥാനത്തുള്ളത്. 33 മത്സരങ്ങളിൽ നിന്ന് 74 പോയിന്റുമായി ലിവർപൂൾ രണ്ടാമതുണ്ട്. എന്നാൽ ഇരുടീമുകളെയുംകാൾ രണ്ട് മത്സരം കുറച്ചുകളിച്ച മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ മൂന്നാം സ്ഥാനത്താണെങ്കിലും ഒന്നാമതേക്ക് ഉയരാൻ സാദ്ധ്യതയുണ്ട്. 32 മത്സരങ്ങളിൽ നിന്ന് 73 പോയിന്റാണ് സിറ്റിക്കുള്ളത്.