nitin-gadkari

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജശ്രീ പാട്ടീലിന്റെ പ്രചാരണത്തിനിടെയാണ് സംഭവം. സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വീണ ഗഡ്കരിക്ക് അം​ഗരക്ഷകരും പ്രവർത്തകരും ചേർന്ന് അടിയന്തര ചികിത്സ നൽകി. പിന്നീട് അദ്ദേഹം പ്രസംഗം തുടർന്നു. റാലിക്കിടെ ചൂടുകാരണം അസ്വസ്ഥതയുണ്ടായെന്നും ഇപ്പോൾ താൻ ആരോ​ഗ്യവാനാണെന്നും അദ്ദേഹം പിന്നീട് എക്സിലൂടെ അറിയിച്ചു.