തിരുവനന്തപുരം: പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളിൽ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നലെ 41.3 ഡിഗ്രിയായിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും താപനില ഉയരുമെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ജില്ലയിൽ സൂര്യാതപമേറ്റ് ഒരാൾ മരണപ്പെട്ടിരുന്നു. പുനലൂരിൽ ഇന്നലെ താപനില 39 ഡിഗ്രിയായിരുന്നു. രണ്ടുദിവസം കൂടി ഇവിടെ ഇതേ താപനില തുടരും. രണ്ടു ദിവസം മദ്ധ്യ, തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.