
ടെൽ അവീവ്: ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ മേഖലയിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഇവിടെ ഹമാസിനെതിരെ ശക്തമായ ആക്രമണങ്ങൾക്ക് ഒരുങ്ങുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു. 34,200ലേറെ പേർ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടു.
ഇതിനിടെ, തെക്കൻ ലെബനനിൽ ഇസ്രയേൽ ഇന്നലെ വ്യാപക വ്യോമാക്രമണം നടത്തി. ഹിസ്ബുള്ള ഭീകരരിൽ നിന്നുള്ള പ്രകോപനം ശക്തമായതോടെയാണ് ഇസ്രയേലിന്റെ നീക്കം. നിരവധി ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർത്തെന്നാണ് വിവരം.