malppuram

തോൽപ്പെട്ടി: കർണാടകയിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കാൻ ശ്രമിച്ച രണ്ട് കർണാടക സ്വദേശികളായ യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തോൽപ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. കർണ്ണാടക സ്വദേശികളായ ഉമ്മർ ഫാറൂഖ്, സിദ്ധിഖ് എ എച്ച് എന്നിവരുടെ കൈവശത്ത് നിന്ന് 100.22 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത് എ യുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധനയിൽ പ്രതികൾ കുടുങ്ങുകയായിരുന്നു.

ബംഗളൂരുവിൽ നിന്നും പുറപ്പെട്ട യുവാക്കൾക്ക് എംഡിഎംഎ മലപ്പുറത്തേക്ക് എത്തിക്കനായിരുന്നു നിർദ്ദേശം നൽകിയത്. ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു. സ്വിഫ്റ്റ് ഡിസയർ കാറിലാണ് സംഘം എംഡിഎംഎ കടത്താൻ ശ്രമിച്ചത്. ഈ കാർ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫീസും ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായിട്ടാണ് പ്രതികളെ പിടികൂടിയത്.

ഇലക്ഷൻ സ്‌ക്വാഡിലെ ഓഫീസറായ ജൂനിയർ സൂപ്രണ്ട് ഷാജി. ജി.കെ, എക്‌സൈസ് പാർട്ടിയിൽ ഓഫീസർ എം. ബി.ഹരിദാസ് ,ജോണി. കെ. ജിനോഷ് . പി .ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ, ധന്വന്ത് കെ.ആർ, അജയ് കെ. എ , എക്‌സൈസ് ഡ്രൈവർ ഷിംജിത്ത്. പി എന്നിവർ പങ്കെടുത്തു.

പാലക്കാട്ട് വൻ കഞ്ചാവ് വേട്ട
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ 3.1 കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എംഎഫ് സുരേഷും സംഘവും പാലക്കാട് ആർപിഎഫ് ക്രൈം ബ്രാഞ്ച് ഇന്റലിജൻസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ കേശവദാസും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതി ആരെന്നു അറിവായിട്ടില്ല. അന്വേഷണം നടക്കുന്നു.

ആർപിഎഫ്/സിഐബി എസ്‌ഐമാരായ ദീപക് എ പി, അജിത്ത് അശോക് , ഹെഡ് കോൺസ്റ്റബിൾ മാരായ എൻ അശോക്, അജീഷ് ഓ കെ എന്നിവരും പാലക്കാട് എക്‌സൈസ് സർക്കിൾ ഓഫീസിലെ എഇഐ (ഗ്രേഡ് ) എം എൻ സുരേഷ് ബാബു, സിവിൽ എക്‌സൈസ്ഓഫീസർ മാരായ കെ.അഭിലാഷ് കണ്ണദാസൻ കെ എന്നിവരും പങ്കെടുത്തു.