vlogger

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണവുമായി വ്‌ളോഗർമാർ രംഗത്ത്. വിദേശ വ്‌ളോഗർമാരായ യുവാവും യുവതിയുമാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്.


തൃശൂർപൂരത്തിന്റെ ഏറ്റവും മോശം നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ഇവർ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്‌ളോഗ് ചെയ്യുകയായിരുന്ന യുവതിയെ ഒരാൾ ബലമായി ചുംബിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്.

യുവതിയോട് മോശമായി പെരുമാറിയതിന് പിന്നാലെ ഇയാൾ തന്റെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്ന് യുവാവ് ആരോപിച്ചു. കുടമാറ്റം കഴിഞ്ഞതിന് ശേഷമായിരുന്നു നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.

പാലക്കാട് സ്വദേശിയാണ് വിദേശികളോട് മോശമായി പെരുമാറിയതെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വ്‌ളോർഗർമാർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. എന്നിരുന്നാലും സംഭവത്തിൽ ചില സംഘടനകൾ പരാതി നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വ്ളോഗർമാർ വീഡിയോ പുറത്തുവിട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയായിരുന്നു.