
ശിവകാർത്തികേയൻ നായകനായി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോൻ. ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്.
ബിഗ് ബഡ്‌ജറ്റിൽ ആക്‌ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിലൂടെ 14 വർഷത്തിനുശേഷം ബിജു മേനോൻ തമിഴിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.വിക്രം നായകനായി ഷാഫി സംവിധാനം ചെയ്ത മജാ എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോൻ തമിഴിൽ എത്തുന്നത്. 2019ൽ കിഷോർ നായകനായ പൊർക്കാലം എന്ന ചിത്രത്തിൽ ഇൻസ്പെക്ടർ രങ്കസ്വാമി എന്ന കഥാപാത്രത്തെയാണ് തമിഴിൽ ബിജു മേനോൻ അവസാനമായി അഭിനയിച്ചത്.
അതേസമയം രുക്‌മിണി വസന്ത് ആണ് ശിവകാർത്തികേയന്റെ നായിക. രക്ഷിത് ഷെട്ടി ചിത്രം സപ്ത സാഗര ദാച്ചേ എല്ലോയിലൂടെ ശ്രദ്ധേയയായ താരമാണ് രുക്‌മിണി വസന്ത്. ഇതാദ്യമായാണ് ശിവകാർത്തികേയനും മുരുഗദോസും ഒരുമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. 2014ൽ റിലീസ് ചെയ്ത മാൻ കരാട്ടെ എന്ന ശിവകാർത്തികേയൻ ചിത്രം നിർമ്മിച്ചത് മുരുഗദോസായിരുന്നു.