
ചിത്രസംയോജകനും സംവിധായകനുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരത്ത് രജിസ്ട്രാർ ഓഫീസിൽ ആണ് വിവാഹം.
''ഞങ്ങൾ പൊരുത്തം കണ്ടു. ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾ നടന്നു. ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഞങ്ങൾ വീണ്ടും സംസാരിച്ചു. ഞങ്ങൾ വീണ്ടും നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇന്ന് ഞങ്ങൾ വിവാഹിതരായി. കൂടുതൽ ചർച്ചകൾക്കും നടത്തത്തിനും അതിനിടയിലുള്ള എല്ലാത്തിനും" എന്ന് വിവാഹ വാർത്ത പങ്കുവച്ചു അപ്പു ഭട്ടതിരി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഒറ്റമുറി വെളിച്ചം, വീരം എന്നീ ചിത്രങ്ങളിലെ എഡിറ്റിംഗിന് അപ്പു ഭട്ടതിരിക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴൽ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്.