p

തിരുവനന്തപുരം: ആകാശവാണിയുടെ കേരള നിലയങ്ങൾ സംയുക്തമായി സംഘടിപ്പിച്ച ശ്രീ സ്വാതി തിരുനാൾ സംഗീതോത്സവം സമാപിച്ചു. കൊട്ടാരക്കര വിനായകും സംഘവും അവതരിപ്പിച്ച നാഗസ്വരം, റാണ ഭുവനും ഡോ.ഭാവന രാധാകൃഷ്‌ണനും അവതരിപ്പിച്ച സംഗീതക്കച്ചേരി, സർഗ മുരളി,​ ശില്പ മുരളി എന്നിവർ അവതരിപ്പിച്ച സ്വാതി ഭജനകളും നടന്നു.

കോട്ടയ്‌ക്കകം ലെവി ഹാളിൽ നടന്ന സമാപന ചടങ്ങിൽ ആകാശവാണി തിരുവന്തപുരം നിലയം മേധാവി സുബ്രഹ്മണ്യൻ അയ്യർ, വി.ശിവകുമാർ,എ.എം.മയൂഷ,വി.സുരേന്ദ്രൻ,വൈക്കം വേണുഗോപാൽ,ഈശ്വരവർമ,ജി.ശ്രീറാം എന്നിവർ പങ്കെടുത്തു.