ss

ഇന്ദ്രജിത്ത് , ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അരുൺ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിൻ ഗോപുരങ്ങൾ മേയ് 10ന് തിയേറ്രറിൽ.പലതവണ റിലീസ് മാറ്റിയിരുന്നു. വിഷു റിലീസായി ഏപ്രിൽ 12ന് റിലീസ് ചെയ്യുമെന്നാണ് അവസാനം അറിയിച്ചത്.സായ് കുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലിംകുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ എന്റർടെയ്നറാണ്. കഥ അരുൺ ബോസും പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹന്റേതാണ് തിരക്കഥ.ശ്യാമപ്രകാശ്.എം.എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനങ്ങൾ വിനായക് ശശികുമാർ. സംഗീതം വിദ്യാസാഗർ.

കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ് ബാനറിൽ ആണ് നിർമ്മാണം. പി.ആർ.ഒ : പി. ശിവപ്രസാദ് .