vd-satheeshan

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദർശനത്തിനെത്തിയ ഡൽഹി ലഫ്‌റ്റനന്റ് ഗവർണർ വിനയ്‌കുമാർ സക്‌സേനയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി.ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ലഫ്റ്റനന്റ് ഗവർണർ ബി.ജെ.പിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി