sachin

ഒരേയൊരു മാസ്‌റ്റർ ബ്ളാസ്‌റ്റ്ർ സച്ചിൻ ടെണ്ടുൽക്കർക്ക് കഴിഞ്ഞദിവസമായിരുന്നു 51 പൂർത്തിയായത്. ലോകത്തിലെ ക്രിക്കറ്റ് പ്രേമികൾക്കെല്ലാം സച്ചിൻ എന്ന പേര് ഇന്നും വികാരവും ആവേശവുമാണ്. 1973 ഏപ്രിൽ 24ന് മുംബയിലെ ബാന്ദ്രയിലായിരുന്നു സച്ചിൻ ജനിച്ചത്. ചെന്നൈയിലെ പേസ് ഫൗണ്ടേഷനിൽ പേസ് ബൗളറാകാനെത്തിയ സച്ചിനെ ഡെന്നീസ് ലില്ലിയാണ് ബാറ്റിംഗിലേക്ക് തിരിച്ചുവിട്ടത്. പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു.

സച്ചിന്റെ ഭയങ്കരമായ കഴിവുകളിലൊന്ന് ബോൾ സ്പോട്ട് ചെയ്യുന്ന രീതിയായിരുന്നു. വിവിഎസ് ലക്ഷ്‌മൺ പറഞ്ഞ ഉദാഹരണം ഇങ്ങനെയായിരുന്നു. ലക്ഷ്‌മൺ ഇന്ത്യൻ ടീമിലേക്ക് കയറിയ സമയം, സച്ചിനും അനിൽ കുംബ്ളേയും തമ്മിലുള്ള പരിശീലനം നടക്കുകയാണ്. രണ്ടുപേരുടെയും ആശയവിനിമയം പരസ്‌പരം ഇംപ്രൂവ് ചെയ്യാൻ വേണ്ടിയുള്ളതാണ്. ഒരുദിവസം സച്ചിന്റെ ഐ സൈറ്റ് ടെസ്‌റ്റ് ചെയ്യാൻ ഇരുവരും പ്രാക്‌ടീസ് ചെയ്യുകയായിരുന്നു. കുംബ്ളെ ബോൾ എറിയുന്നതിന് മുമ്പ് കൈയിലെ ഗ്രിപ്പ് കണ്ടിട്ട് സച്ചിൻ വിളിച്ചു പറയും ഏതാണ് എറിയാൻ പോകുന്നതെന്ന്. വളരെ ചുരുക്കം പേർക്കെ അങ്ങനെ പ്രഡിക്‌ട് ചെയ്യാൻ കഴിവുണ്ടായിരുന്നുള്ളൂ.

മഗ്രാത്തിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് എല്ലാ ബോളിനും സച്ചിന് രണ്ടോ മൂന്നോ ഷോട്ട് ഉണ്ടാകും എന്നാണ്. ലാറയ‌്ക്കും ഈ രീതി അറിയാമായിരുന്നെങ്കിലും കൺസിസ്‌റ്റൻസി സച്ചിന് മാത്രമായിരുന്നു.