
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ തിരഞ്ഞെടുപ്പ് കമ്മിഷനു ആദരാഞ്ജലികൾ അർപ്പിച്ച് വിദ്യാർത്ഥികളുടെ പ്രതിഷേധം. നിയമ വിദ്യാർത്ഥികളാണ് പത്ത് വർഷമായി അനാരോഗ്യത്തെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ച കമ്മിഷന്റെ വേർപാട് ദുഃഖത്തോടെ അറിയിക്കുന്നുവെന്ന് എഴുതിയ പോസ്റ്രർ പതിച്ച് പ്രതിഷേധിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, ഡോ. സുഖ്ബീർ സിംഗ് സന്ധു എന്നിവരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളാണ് പതിച്ചത്.