
ആലപ്പുഴ : തഴുപ്പ് ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ, വിവരം അറിഞ്ഞെത്തിയ പൊലീസുകാരെ ആക്രമിച്ചു. ഒരുപറ്റം യുവാക്കൾ ബാറിൽ കൂട്ടം കൂടിയെത്തി ബാർ തൊഴിലാളികളെയും ബാറിലെത്തിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയായരുന്നു. കുത്തിയതോട് എസ്.ഐയുടെ നേതൃത്വത്തിൽ അമിതമായ ലഹരിയിൽ ആയിരുന്ന യുവാക്കളുടെ പക്കൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. യുവാക്കളെ കസ്റ്റഡിയിലെടുക്കുന്ന സമയത്തായിരുന്നു പൊലീസിനെ ആക്രമിച്ചത്. ജിത്തുമോൻ (25), രഞ്ജിത്ത് (27), അനന്തപത്മനാഭൻ( 25), ദിനു (26) എന്നിവരെ അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.