kotak
കോട്ടക് മഹീന്ദ്ര ബാങ്ക്

കൊച്ചി: ഡിജിറ്റൽ സേവനങ്ങൾക്കും പുതിയ ക്രെഡിറ്റ് കാർഡ് വിതരണത്തിനും റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തിയതോടെ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ ഇന്നലെ കനത്ത തകർച്ച നേരിട്ടു. ഐ. ടി രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും നടപടി ക്രമങ്ങൾ പാലിക്കുന്നതിലുള്ള വീഴ്ചയും കണക്കിലെടുത്താണ് റിസർവ് ബാങ്ക് കോട്ടക് മഹീന്ദ്ര ബാങ്കിനെതിരെ നടപടി സ്വീകരിച്ചത്. ഇതോടെ ബാങ്കിന്റെ ഓഹരി വില ഇന്നലെ 12 ശതമാനം ഇടിഞ്ഞു. ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് എന്നിവയിലൂടെ പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനും ക്രെഡിറ്റ് കാർഡുകൾ ഇഷ്യു ചെയ്യുന്നതിനുമാണ് റിസർവ് ബാങ്ക് നിയന്ത്രണമേർപ്പെടുത്തിയത്. ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതിന് റിസർവ് നടപടി ബാധിക്കില്ല. വ്യാപാരാന്ത്യത്തിൽ ബാങ്കിന്റെ ഓഹരി വില 10.87 ശതമാനം ഉയർന്ന് 1,642.45 രൂപയിലെത്തി.