yusaf

ആലുവ: മാർക്കറ്റിന് സമീപം ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞുനിറുത്തി ഉടമയെ മർദ്ദിച്ചു. പരിക്കേറ്റ എടത്തല സ്വദേശി യൂസഫിനെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവയിലെ സ്വകാര്യ ബസ് ജീവനക്കാരായ ഷമീർ, ശിവൻ എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി പത്തരയോടെ മെട്രോപില്ലർ നമ്പർ 33ന് സമീപമാണ് സംഭവം. യൂസഫും പ്രതികളും തമ്മിൽ ബഹളമുണ്ടായതായി പറയുന്നു. തുടർന്നാണ് പിന്തുടർന്നെത്തി കാർ തടഞ്ഞുനിറുത്തി ആക്രമിച്ചത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് യൂസഫിനെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ബസ് ഉടമയാണ് യൂസഫ്.