ബേപ്പൂർ : ബേപ്പൂർ സഹ. ബാങ്കിൽ മുക്ക് പണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബേപ്പൂർ സ്വദേശിയെ മാറാട് പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ കല്ലിങ്ങൽ സ്വദേശി അബ്ദുൾ സലാം (42)​ ആണ് പിടിയിലായത്. 23 ന് രാവിലെ 11ന് സഹകരണ ബാങ്കിൻ്റെ മാത്തോട്ടം ശാഖയിൽ പണയം വെക്കാനായി 32 ഗ്രാം തൂക്കം വരുന്ന 4 വളയുമായാണ് അബ്ദുൾ സലാം എത്തിയത്. മുക്ക് പണ്ടമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ജീവനക്കാർ ബാങ്ക് സെക്രട്ടറിയെയും പ്രസിഡന്റിനെയും വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു. അബ്ദുൾ സലാമിന് പണം കൊടുക്കാനുള്ള ആൾ പണത്തിന് പകരമായി നൽകിയ വളയാണെന്നും താൻ ചതിക്കപ്പെട്ടതാണെന്നുമാണ് പ്രതി ബാങ്ക് ജീവനക്കാരോട് പറഞ്ഞത്.