കൊച്ചി: സൈബർ തട്ടിപ്പുകൾ കുതിച്ചുയരുന്നതിനാൽ സംശയകരമായ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു.
ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ വ്യാപകമായതോടെ പണമെത്തുന്ന അക്കൗണ്ടുകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താനും വിവരങ്ങൾ ഫോറൻസിക് വിഭാഗത്തിന് കൈമാറുന്നതിനുമുള്ള നടപടിക്രമങ്ങൾ തയ്യാറാക്കാനാണ് റിസർവ് ബാങ്ക് ഐ. ടി വിഭാഗം ആലോചിക്കുന്നത്. പരാതിക്ക് കാരണമാകുന്ന അക്കൗണ്ടുകൾ വളരെ വേഗം മരവിപ്പിക്കാൻ ബാങ്കുകൾക്ക് ഇതിലൂടെ ബാങ്കുകൾക്ക് അധികാരം ലഭിച്ചേക്കും.
നാലായിരത്തോളം അക്കൗണ്ടുകൾ
2021ന് ശേഷം മാത്രം സൈബർ കുറ്റകൃത്യങ്ങളിൽ ഉപഭോക്താക്കൾക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 11,000 കോടി രൂപയിലധികം നഷ്ടമായെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിദിനം നാലായിരത്തിലധികം അക്കൗണ്ടുകളാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി തട്ടിപ്പ് നടത്താനുള്ള ഉദ്ദ്യേശത്തോടെ തുറക്കുന്നതെന്നും ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിയെടുത്ത് പണം വേറൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ലക്ഷ്യമിട്ട് ഓരോ ദിവസവും പതിനായിരക്കണക്കിന് ടെലിഫോൺ കാളുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിന് തടയിടാനാണ് ബദൽ മാർഗം റിസർവ് ബാങ്ക് തേടുന്നത്.
11,000
സൈബർ കുറ്റകൃത്യങ്ങളിൽ ഉപഭോക്താക്കൾക്ക്
2021ന് ശേഷം നഷ്ടമായത് 11,000 കോടി