
തിരുവനന്തപുരം: കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെ.പി.സി.എസ്.പി.എ) യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. കെ.പി.സി.എസ്.പി.എ സംസ്ഥാന സമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ഷൺമുഖൻ, എൻ.സ്വാമി നാഥൻ, ഡി.വിശ്വനാഥൻ നായർ, അരുവിക്കര ശശി, എസ്.വേലായുധൻ പിള്ള എന്നിവർ സംസാരിച്ചു.