മുംബയ്: ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ ഇന്ന് പെഹ്ചാൻകോൺ 3.0 എന്ന ബാങ്കിംഗ് തട്ടിപ്പുകളെ കുറിച്ചുള്ള ബോധവത്കരണ ക്യാമ്പയിൻ പ്രഖ്യാപിച്ചു. പുതുയുഗ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യവുമായാണ് ബോധവത്കരണം.
ക്യാമ്പെയിനിന്റെ മൂന്നാം ഘട്ടത്തിൽ നടൻ കുനാൽ റോയ് കപൂർ അവതരിപ്പിക്കുന്ന രണ്ട് പുതിയ പരസ്യ ചിത്രങ്ങൾ ബാങ്ക് പുറത്തിറക്കി.
ഓൺലൈൻ തട്ടിപ്പുകൾ ഇക്കാലത്ത് സാധാരണമാണെന്ന് ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടർ ലാൽ സിംഗ് പറഞ്ഞു. പുതിയ സാങ്കേതികവിദ്യകളുടെ വരവോടെ തട്ടിപ്പുകുളും ആധുനികമാകുന്നു . അതിനാൽ, എല്ലാവരും അങ്ങേയറ്റം ജാഗ്രത പുലർത്തുകയും തട്ടിപ്പുകളെ തിരിച്ചറിയാൻ പഠിക്കുകയും ചെയ്യണം. അതിനായാണ് ബോധവത്കരണമെന്ന് അദ്ദേഹം പറഞ്ഞു.