
റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യയായ കല്പന സോറനെ ഗാണ്ഡെയിൽ നടക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം). ജനുവരിയിൽ സിറ്രിംഗ് എം.എൽ.എ സർഫ്രാസ് അഹമ്മദ് രാജി വച്ചതിനെത്തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മേയ് 20നാണ് വോട്ടെടുപ്പ്. ജംഷെഡ്പൂർ ലോക്‌സഭ മണ്ഡലത്തിൽ സാമീർ മൊഹാന്തിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഈ മാസം 29ന് കല്പന നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പാർട്ടി അറിയിച്ചു.