uae

ദുബായ്: ശക്തമായ മഴയിൽ നാശനഷ്ടം നേരിട്ട വീടുകൾ നന്നാക്കാൻ സ്വദേശികൾക്കായി 200 കോടി ദിർഹം അനുവദിച്ച് യു.എ.ഇ. തുടർ നടപടികൾക്കായി മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. ഫെഡറൽ, പ്രാദേശിക അധികാരികളുടെ സഹകരണത്തോടെ നഷ്ടപരിഹാര വിതരണം നടത്തും. കഴിഞ്ഞ ആഴ്ചയാണ് ദുബായ് അടക്കമുള്ള നഗരങ്ങളെ വെള്ളക്കെട്ടിലാക്കിയ തീവ്ര മഴ പെയ്തത്. ദുബായ് വിമാനത്താവളത്തിന്റെ അടക്കം പ്രവർത്തനം താറുമാറായിരുന്നു. ഒരു സ്വദേശിയും മൂന്ന് ഫിലിപ്പീൻസുകാരുമടക്കം നാല് പേർ മരിച്ചിരുന്നു.