
ജയ്പൂർ: രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലൊട്ടിനെതിരെ ഗുരുതര ആരോപണവുമായി അദ്ദേഹത്തിന്റെ മുൻ ജീവനക്കാരൻ ലോകേഷ് ശർമ്മ രംഗത്ത്. അശോക് ഗെലോട്ട് നിർദ്ദേശച്ചതിനെത്തുടർന്ന് കേന്ദ്രമന്ത്രിയുൾപ്പെടെയുള്ളവരുടെയും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്രിന്റേയും ഫോൺ ചോർത്തിയെന്ന് ലോകേഷ് വെളിപ്പെടുത്തി. ഫോൺ സംഭാഷണം മാദ്ധ്യമങ്ങൾക്ക് നൽകണമെന്നും ഗെലോട്ട് നിർദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു.