
ലാഹോർ : പാകിസ്ഥാൻ വനിതാക്രിക്കറ്റർ ബിസ്മ മുറൂഫ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2006 മുതൽ പാകിസ്ഥാൻ വനിതാ ക്രിക്കറ്റിന്റെ മുഖമാണ് 32കാരിയായ ബിസ്മ. പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച വനിതാ താരവും ബിസ്മതന്നെ. 276 അന്താരാഷ്ട്ര മത്സരങ്ങളിലാണ് ബിസ്മ പാക് കുപ്പായമണിഞ്ഞത്. 33 അർദ്ധസെഞ്ച്വറികളടക്കം 6262 റൺസും 80 വിക്കറ്റുകളും ആൾറൗണ്ടറായ ബിസ്മ നേടിയിട്ടുണ്ട്. 2010,2014 ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടിയ പാക് ടീമിൽ അംഗമായിരുന്നു. നാല് ഐ.സി.സി.ഏകദിന ലോകകപ്പുകളിലും (2009,2013,2017,2022) എട്ട് ട്വന്റി-20 ലോകകപ്പുകളിലും കളിച്ചു. 2022 ഏകദിന ലോകകപ്പിലും 2020,2023 ട്വന്റി-20 ലോകകപ്പുകളിലും പാകിസ്ഥാൻ ക്യാപ്ടനായിരുന്നു.
2021ൽ കുഞ്ഞിന് ജന്മം നൽകിയ ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തി ബിസ്മ വിസ്മയം സൃഷ്ടിച്ചിരുന്നു.