
മസ്‌കറ്റ് : ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. അഞ്ചംഗ സംഘം റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അപകടം. നിസ്വ ആശുപത്രിയിലെ നഴ്സുമാരായ തൃശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ചത്. ഈജിപ്ഷ്യൻ സ്വദേശിയായ നഴ്സാണ് മരിച്ച മറ്റൊരാൾ.
അപകടത്തിൽ രണ്ട് മലയാളി നഴ്സ്മാർക്ക് പരിക്കേറ്റു. ഷേർളി ജാസ്‌മിൻ, മാളു മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ വാഹനം അഞ്ചംഗ സംഘത്തിന്റെ ഇടിച്ചുകയറുകയായിരുന്നു.