മസ്കറ്റ്: ഒമാനിലെ നിസ്‌വയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് മലയാളികൾ അടക്കം മൂന്ന് നഴ്സുമാർക്ക് ദാരുണാന്ത്യം. മലയാളികളായ രണ്ടുപേർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇൽയാസ്, ഈജിപ്ഷ്യൻ സ്വദേശി അമാനി എന്നിവരാണ് മരിച്ചത്.

ഷേർലി ജാസ്മിൻ, മാളു മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപം പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിനായിരുന്നു അപകടം. ഡൂട്ടിക്ക് പോകാനായി അഞ്ചുപേരും റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.