
ലണ്ടൻ: കഴിഞ്ഞ വർഷം, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്ത് എൻ.ഐ.എ. യു.കെയിലെ ഹോൻസ്ലോയിൽ താമസമാക്കിയ ഖാലിസ്ഥാൻ അനുകൂലി ഇന്ദർപാൽ സിംഗ് ഗാബയാണ് പിടിയിലായത്.
കഴിഞ്ഞ വർഷം മാർച്ച് 19നാണ് ഹൈക്കമ്മിഷനിൽ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണമുണ്ടായത്. ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരെയുള്ള പഞ്ചാബ് പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഇത്.
പിന്നാലെ മാർച്ച് 22ന് ഹൈക്കമ്മിഷന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ ഇന്ദർപാൽ സിംഗ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് എൻ.ഐ.എ കണ്ടെത്തി. ഹൈക്കമ്മിഷൻ ആക്രമണത്തിൽ യു.കെ ഭരണകൂടത്തോട് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.