kk

തി​രു​വ​ന​ന്ത​പു​രം​:​ ​കു​രു​മു​ള​കി​നും​ ​കൊ​ക്കോ​യ്ക്കും​ ​ഏ​ല​ത്തി​നു​മെ​ല്ലാം​ ​വി​ല​ ​കു​തി​ച്ച​തോ​ടെ​ ​ക​ർ​ഷ​ക​ർ​ക്ക് ​ആ​ശ്വാ​സ​മേ​റു​ന്നു.​ ​വേ​ന​ൽ​ ​ക​ടു​ത്ത​തോ​ടെ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​ല​ഭ്യ​ത​ ​കു​റ​ഞ്ഞ​താ​ണ് ​വി​ല​ ​ഉ​യ​ർ​ത്തു​ന്ന​ത്.​ ​കു​രു​മു​ള​കി​ന്റെ​ ​വി​ല​ ​മൂ​ന്ന് ​ആ​ഴ്ച​യ്ക്കി​ടെ​യാ​ണ് ​കു​ത്ത​നെ​ ​കൂ​ടി​യ​ത്.​ ​ഗാ​ർ​ബി​ൾ​ഡ് ​ഇ​ന​ത്തി​ന് ​നി​ല​വി​ൽ​ ​വി​ല​ ​ക്വി​ന്റ​ലി​ന് 58,000​ ​രൂ​പ​യാ​ണ്.​ ​അ​ൺ​ഗാ​ർ​ബി​ൾ​ഡി​ന്റെ​ ​വി​ല​ ​ക്വി​ന്റ​ലി​ന് 56,000​ ​രൂ​പ​യി​ലെ​ത്തി.​ ​കൊ​ക്കോ​ ​വി​ല​ ​കി​ലോ​യ്‌​ക്ക് 1000​ ​രൂ​പ​ ​ക​ട​ന്നു.​ ​തി​ങ്ക​ളാ​ഴ്ച​ 990​ ​രൂ​പ​ ​വ​രെ​യാ​യി​രു​ന്നു​ ​വി​ല.​ ​ഒ​രാ​ഴ്ച​ ​മു​ൻ​പ് 1640​ ​രൂ​പ​യാ​യി​രു​ന്ന​ ​ഏ​ല​ത്തി​ന്റെ​ ​വി​ല​ ​കി​ലോ​യ്‌​ക്ക് 2000​ ​രൂ​പ​ ​ക​ട​ന്നു.​ ​പൈ​നാ​പ്പി​ളി​ന്റെ​ ​വി​ല​ ​ഒ​രു​ ​കി​ലോ​യ്ക്ക് 90​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ലെ​ത്തി.​ ​മു​ൻ​ ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ 12​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന.
ക​ഴി​ഞ്ഞ​ ​മാ​സം​ 21​ന് ​ഗാ​ർ​ബി​ൾ​ഡ് ​കു​രു​മു​ള​കി​ന് ​ക്വി​ന്റ​ലി​ന് 51,900​ ​രൂ​പ​യും​ ​അ​ൺ​ഗാ​ർ​ബി​ൾ​ഡി​ന് 49,900​ ​രൂ​പ​യു​മാ​യി​രു​ന്നു​ ​വി​ല.​ 2014​ൽ​ ​ക​രു​മു​ള​ക് ​വി​ല​ 72,000​ ​രൂ​പ​യി​ലെ​ത്തി​ ​റെ​ക്കാ​ഡ് ​ഇ​ട്ടി​രു​ന്നു.

വെ​ല്ലു​വി​ളി​യാ​യി​​​ ​ഉ​ത്പാ​ദ​ന​ ​ഇ​ടി​വ്


കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ല​ ​കു​തി​ക്കു​മ്പോ​ഴും​ ​ഉ​ത്പാ​ദ​നം​ ​കു​റ​യു​ന്ന​താ​ണ് ​ക​ർ​ഷ​ക​രെ​ ​വ​ല​യ്ക്കു​ന്ന​ത്.​ ​ക​ന​ത്ത​ ​ചൂ​ടി​ൽ​ ​ഏ​ക്ക​റു​ക​ണ​ക്കി​ന് ​കു​രു​മു​ള​കും​ ​ഏ​ല​വു​മാ​ണ് ​ന​ശി​ച്ച​ത്.​ ​ഇ​തി​നി​ടെ​ ​കു​രു​മു​ള​ക് ​വി​ല​ ​ഇ​നി​യും​ ​കൂ​ടു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ൽ​ ​ക​ർ​ഷ​ക​ർ​ ​ച​ര​ക്ക് ​വി​ല്ക്കാ​ൻ​ ​ത​യ്യാ​റാ​കു​ന്നി​ല്ല.


ഏ​ല​ക്കൃ​ഷി​യെ​ല്ലാം​ ​വീ​ണ്ടും​ ​ന​ടേ​ണ്ട​ ​അ​വ​സ്ഥ​യു​ണ്ട്.ഏ​ക്ക​റി​ന് ​മൂ​ന്ന് ​ല​ക്ഷം​ ​രൂ​പ​യെ​ങ്കി​ലും​ ​ഇ​തി​​​നാ​യി​​​ ​ചെ​ല​വ് ​വ​രും.​ ​പ​ണി​ക്കൂ​ലി​യും​ ​വേ​റെ​ ​വ​രും.​ ​റീ​പ്ലാ​ന്റ് ​ചെ​യ്താ​ലും​ ​ഉ​ത്പാ​ദ​നം​ ​ല​ഭി​ക്കാ​ൻ​ ​ര​ണ്ട് ​വ​ർ​ഷ​മെ​ടു​ക്കും.​ ​അ​തി​നാ​ൽ​ ​ഏ​ലം​ ​വി​ല​ ​ഇ​നി​യും​ ​ഉ​യ​രും.​ ​-​

ആന്റ​ണി​ ​മാ​ത്യു​ ​(​കാ​ർ​ഡ​മം​ ​ഗ്രോ​വേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ്)