
കൊച്ചി: കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലയാറ്റൂര്‍ ആറാട്ട് കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മലയാറ്റൂര്‍ പള്ളശേരി വീട്ടില്‍ മിഥുന്‍ (15) ആണ് മരിച്ചത്.
വൈകുന്നേരം കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയതാണ് മിഥുന്‍. കുളിക്കിടെ പുഴയിലെ കുഴിയില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലയാറ്റൂര്‍ സെന്റ്. തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.