ss

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ദ പെറ്റ് ഡിക്ടറ്റീവ് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ നടന്ന പൂജ ചടങ്ങിൽ രഞ്ജി പണിക്കർ സ്വിച്ചോൺ നിർവഹിച്ചു.വിനയ് ഫോർട്ട്, ശ്യാം മോഹൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ .ഷറഫുദ്ദീൻ നായകനായ മധുര മനോഹര മോഹം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജയ് വിഷ്ണു.
ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീനാണ് നിർമ്മിക്കുന്നത്. ഷറഫുദ്ദീന്റെ ആദ്യ നിർമ്മാണ സംരംഭം മാസ് റൊമാന്റിക് കോമഡി എന്റർടെയ്നറായാണ് ഒരുങ്ങുന്നത്.ഛായാഗ്രഹണം : ആനന്ദ് സി ചന്ദ്രൻ, ചിത്രസംയോജനം: അഭിനവ് സുന്ദർ നായക്,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജയ് വിഷ്ണു,സംഗീതം: രാജേഷ് മുരുഗേശൻ, പ്രൊഡക്ഷൻ ഡിസൈനർ: ദിനോ ശങ്കർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ,